അപൂര്‍വരോഗം ബാധിച്ച രണ്ടു വയസുകാരന് ചികിത്സാസഹായം തേടുന്നു

കൊട്ടേക്കാട് മേനാച്ചേരി ലിജോയുടെ മകന് റയാന് (രണ്ടു വയസ്) ജന്മനാ ന്യൂട്രോപീനിയ എന്ന അപൂര്‍വരോഗം ബാധിച്ച് ചികിത്സയിലാണ്. ഈ കുഞ്ഞിന്റെ ജീവന് രക്ഷിക്കുന്നതിനായി അടിയന്തിരമായി ബ്ലഡ് സെല്‍ ട്രാന്‍സ്പ്ലാന്റ് നടത്തേണ്ടതാണ്. ഈ ചികിത്സയ്ക്ക് ഏകദേശം 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കൂടാതെ അനുബന്ധമായി വരുന്ന മറ്റു ചിലവുകളും ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. ആയതിനാല്‍ ഈ കുഞ്ഞിന്റെ ജീവന് രക്ഷിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരണത്തിനായി കോലഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികാസ് രാജ് ചെയര്‍മാനായി റയാന് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ഈ കുഞ്ഞിനെ രക്ഷിക്കാന്‍ സുമനസുസകള് കൈകോര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു.
