പരിസ്ഥിതിയുടെ സുഹൃത്തുക്കളും സംരക്ഷകരുമാകുവാന്‍ യുവജനങ്ങള്‍ തയാറാകണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഭൂമിക്കു തണലൊരുക്കി പച്ചപ്പ് സംരക്ഷിക്കാന്‍ മരിയ മക്കള്‍
ഇരിങ്ങാലക്കുട: പരിസ്ഥിതിയുടെ സുഹൃത്തുക്കളും സംരക്ഷകരുമാകുവാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും നടുന്നതിനുള്ള വൃക്ഷതൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്. മണ്ണിലും വായുവിലും ജലത്തിലും വിഷം കലരാതെ മാലിന്യങ്ങള്‍ തരം തിരിച്ച് ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുകയും അതുവഴി പരിസ്ഥിതിയെ മലിനമാക്കാതെ സംരക്ഷിക്കുകയും വേണം. എല്ലാ യുവജനങ്ങളും ഓരോ വൃക്ഷ തൈ നടുകയും അവ സംരക്ഷിക്കുകയും ചെയ്യണമെന്നും വീടിനോട് ചേര്‍ന്ന് അടുക്കളത്തോട്ടം നിര്‍മിക്കുകയും വേണമെന്ന് ബിഷപ് ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അലന് റിച്ചാര്‍ഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, രൂപത പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, സെക്രട്ടറി ക്രിസ്റ്റോ ജോജു, ഭാരവാഹികളായ ആഷിഷ് സൈമണ്‍, ഡേവീസ് ഷാജു, അനഘ ബെന്നി, അലീന പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, പ്രസിഡന്റ് അലന് റിച്ചാര്‍ഡ് എന്നിവര്‍ക്ക് ആദ്യതൈ നല്കി ബിഷപ് ഉദ്ഘാടനം നിര്‍വഹിച്ചു.