സെന്റ് ആന്‍സ് ജിഎച്ച്എസ് എടത്തിരുത്തിയില്‍ ഓണാഘോഷവും അധ്യാപക ദിനവും

എടത്തിരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസ് എടത്തിരുത്തിയില്‍ ഓണാഘോഷവും അധ്യാപകദിനവും സംയുക്തമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലെറ്റ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് സെബിന് ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു. മുന്‍ പിടിഎ പ്രസിഡന്റുമാരും വാര്‍ഡ് മെമ്പര്‍മാരും പങ്കെടുക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്തു. ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. ഉറിയടി, മലയാളി മങ്ക, മാവേലിയ്ക്ക് മീശ വരയ്ക്കല്‍ എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനം നല്കി. അധ്യാപകര്‍ക്കും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്കി. കുമാരി ജെന്ന ഫാത്തിമ നന്ദി പറഞ്ഞു.