മുകുന്ദപുരം എസ്എന്‍ഡിപി യൂണിയനില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ്ങ് കോഴ്സിന് തുടക്കമായി
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയനില്‍ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന വിവാഹപൂര്‍വ കൗണ് സിലിങ്ങ് കോഴ്സിന് തുടക്കമായി. യൂണിയന് ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാകുളം വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടര്‍ സി.കെ. യുധി, യൂണിയന് വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്, യൂണിയന് കൗണ്‍സിലര്‍ വി.ആര്. പ്രഭാകരന്, വനിതാ സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ്, വാസന്തി ദേവദാസ്, മാലി പ്രേംകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പ്രായപ്ര ദമന്‍, ഡോ: സുരേഷ് കുമാര്‍ തുടങ്ങിയവര്‍ വിവാഹപൂര്‍വ കോഴ്സിന് നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു