ജോസ് പുന്നാംപറമ്പിലിന് രവീന്ദ്രനാഥടാഗോര്‍ പുരസ്കാരം

എടക്കുളം: ഇരിങ്ങാലക്കുട രൂപതയിലെ എടക്കുളം ഇടവക അംഗമായ ഊക്കന്‍ പുന്നാംപറമ്പില്‍ പൊറിഞ്ചു മകന് ജോസ് പുന്നാംപറമ്പിലിന് രവീന്ദ്രനാഥടാഗോര്‍ പുരസ്കാരം ലഭിച്ചു. ജര്‍മ്മനിയിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം ഇന്ത്യന്‍ സാഹിത്യവും കലയും ജര്‍മ്മനിയില്‍ പരിപോഷിപ്പിക്കുന്നതില്‍ സമഗ്ര സംഭാവന നല്‍കിയിട്ടുണ്ട്. ഇന്തോജര്‍മ്മന്‍ സൊസൈറ്റി 1980ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. അയ്യായിരം യൂറോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മൂന്നു വര്‍ഷത്തിലൊരിക്കലാണ് സമ്മാനിക്കുക. 2022 ഒക്ടോബര്‍ ഒന്നിന് ജര്‍മ്മനിയിലെ ഹാനോവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. 2022 ജനുവരിയില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ദേശീയ ബഹുമതിയായ ക്രോസ് ഓഫ് മെറിറ്റ് നല്കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2018ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.