ദീപാവലിയാഘോഷത്തോടനുബന്ധിച്ച് കൊരുമ്പ് മൃദംഗകളരിയുടെ ഗഞ്ചിറമേള അവതരിപ്പിച്ചു

ഇരിങ്ങാലക്കുട: ദീപാവലിയാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗകളരിയുടെ ആഭിമുഖ്യത്തില്‍ ഗഞ്ചിറമേള അവതരിപ്പിച്ചു. ഇദംപ്രഥമായാണ് കൊരുമ്പ് മൃദംഗകളരി ഇത്രയും കൊച്ചുകലാകാരന്മാരെ അണിനിരത്തി ഗഞ്ചിറമേള അവതരിപ്പിക്കുന്നത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഗഞ്ചിറമേളയില് തനിയാവര്‍ത്തനത്തിലെ മുഖ്യ ഇനങ്ങളായ കുറപ്പ്, മോറ, കോറുവ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ആറ് വയസുകാരനായ ധനജ്ഞയ് മുതല്‍ 16 വയസായ ഹരിഗോവിന്ദ് ഉല്‍പ്പെടെ പതിനൊന്നോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഗഞ്ചിറമേളയ്ക്ക് കൊരുമ്പ് മൃഗംഗകളരി ഡയറക്ടറും ഗുരുവുമായ വിക്രമന് നമ്പൂതിരി നേതൃത്വം നല്കി. പ്രസ്തുത പരിപാടി ഓണ്‍ലൈനിലൂടെ രാജ്യത്തിന് പുറത്തും നിരവധി പേര് തത്സമയം ആസ്വദിച്ചു.