ജോസ് (76) കോണത്തുകുന്ന്
കോണത്തുകുന്ന് : കലാഭവന്‍ ജോഷിയുടെ പിതാവ് പുലിക്കോട്ടില്‍ ജോസ് (76 ജോസഫ് ഡോക്ടര്‍) നിര്യാതനായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, പൂവ്വത്തുംകടവ് പാലം യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഒരാളുമാണ്. ഭാര്യ : ബേബി (ഏനമ്മാവ് കൊള്ളന്നൂര്‍ കുടുംബാംഗം). മക്കള്‍ : ബെന്നി, ബാബു, ജെയിംസ് (മസ്ക്കറ്റ്), ഫ്ളമിന്‍ (ചെന്നൈ), കലാഭവന്‍ ജോഷി, ജൂലി, പരേതനായ ജസ്റ്റിന്. മരുമക്കള്‍ : ലീന, ഷൈല, ബിന്ദു, ലക്സി, ബെന്‍സി (സഹൃദയ കോളജ് അഡ്വാന്‍സ് സ്റ്റഡീസ്), സീമോന്‍. സംസ്കാരം വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുമായി ചേര്‍ന്നുള്ള ജനസേവ മെഡിക്കല്‍സിലെ ജീവനക്കാരനായിരുന്നു. വള്ളിവട്ടം സെന്റ് ജോസഫ് ദേവാലയ ട്രസ്റ്റി, 25 വര്‍ഷക്കാലം മതബോധന സ്കൂള്‍ പ്രധാന അധ്യാപകന്, കോണത്തുകുന്ന് ഗവ.സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.