താരങ്ങളെ കാത്ത് ട്രോഫികള്‍: ആരു നേടും സ്വര്‍ണകപ്പ്

ഇരിങ്ങാലക്കുട: കലോത്സവ വിജയികളെ കാത്തിരിക്കുന്നതു ആയിരത്തോളും ട്രോഫികളും സ്വര്‍ണകപ്പും. ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലെ ട്രോഫി കമ്മിറ്റി ഓഫീസില്‍ ട്രോഫികള്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രോഫികളുടെ അറ്റകുറ്റപണികളും മിനുക്കുപണികളും പൂര്‍ത്തിയായി. ഓവറോള്‍ ട്രോഫി, എവര്‍റോളിംഗ് ട്രോഫി, റണ്ണറപ്പ്, മികച്ച ജില്ലാ ടീം, സംസ്കൃതോത്സവം, അറബി കലോത്സവം, മികച്ച നടന്-നടി, മികച്ച ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ വിഭാഗങ്ങളിലും ട്രോഫികള്‍ ഉണ്ടാകും.
