നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി. സ്കൂളിലെ രണ്ട് ഏക്കര്‍ കൃഷിസ്ഥലത്താണ് കൃഷി ചെയ്തത്. 13 വര്‍ഷങ്ങളായി തുടര്‍ച്ചയായി സ്കൂളില്‍ നെല്‍കൃഷി ചെയ്യുന്നു. പൂര്‍ണമായും ജൈവ കൃഷി രീതിയില്‍ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് കൃഷി ചെയ്യുന്നത്. മട്ടത്രിവേണി ഇനം നെല്ലാണ് കൃഷി ചെയ്തത്. കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഞാറുനടീല്‍, കളപറിക്കല്‍, കൊയ്ത്ത് തുടങ്ങിയ എല്ലാ ജോലികളും വിദ്യാര്‍ഥികള്‍ ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഒരു കൃഷി കൂടി ഇറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, പഞ്ചായത്തംഗം മാത്യു പാറേക്കാടന്‍, പിടിഎ പ്രസിഡന്റ് ടി.എസ.് സജീവന് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി സ്വാഗതം പറഞ്ഞു. എച്ച്എംഒആര് ബിന്ദു എന്‍എസ്എസ് പി.ഒ. ഷമീര്‍, ദീപ, കൃഷി അസിസ്റ്ററ്റുമാരായ സുനില്‍, ഉണ്ണി, ബിജു എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക ക്ലബ് കോര്‍ഡിനേറ്റര്‍ ഷക്കീല സി.ബി. പരിപാടികള്‍ക്ക് നേതൃത്വം നല്കി.