ഇന്ന് കലാശക്കൊട്ട്: സ്വര്‍ണ കപ്പ് മുത്തമിടാന്‍ ഇരിങ്ങാലക്കുട

ജനപ്രിയ കലകള്‍ അരങ്ങുവാണ ദിനമായിരുന്നു ഇന്നലെ മത്സരാര്ഥികളും ഗ്രൂപ്പിനങ്ങളും കലോത്സവത്തിന്റെ മൂന്നാംനാളിനെ സജീവമാക്കി.
മത്സരങ്ങളുടെ വീറും വാശിയും സമന്വയിച്ച് ആസ്വാദക വൃന്ദത്തെ കലാവിരുന്നൂട്ടിയ മൂന്നുദിനം കടക്കുമ്പോള്‍ കിരീടത്തിനുള്ള പോരാട്ടം മുറുകുകയാണ്. ആസ്വാദക മികവ് നല്കിയ ഒരു പിടി മത്സരങ്ങള്‍ കണ്‍നിറയെ കണ്ടാണ് ഇരിങ്ങാലക്കുടയുടെ മേള കലാശകൊട്ടിലേക്ക് കടക്കുന്നത്. ഭൂരിഭാഗം കലോത്സവങ്ങളിലെയും കിരീടാവകാശിയെന്ന അപൂര്‍വ റെക്കോഡിനായി പൊരുതുകയാണ് ഇരിങ്ങാലക്കുട. മേള സമാപിക്കുന്ന ഇന്ന് അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ഇരിങ്ങാലക്കുട ഉപജില്ല സ്വര്‍ണ കപ്പ് നേടും. 524 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല മുന്നേറുകയാണ്. 485 പോയിന്റുമായി തൃശൂര്‍ വെസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തും 477 പോയിന്റുമായി കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തും 464 പോയിന്റുമായി തൃശൂര്‍ ഈസ്റ്റ് ഉപജില്ല നാലാം സ്ഥാനത്തും തുടരുകയാണ്. സ്കൂള്‍ വിഭാഗത്തില്‍ മതിലകം സെന്റ് ജോസഫ്സ് സ്കൂള്‍ 179 പോയിന്റുമായി ഒന്നാം സ്ഥാനത്തു മുന്നേറുകയാണ്. 178 പോയിന്റുമായി ചെന്ത്രാപ്പിന്നി എച്ച്എസ്എസും 141 പോയിന്റുമായി പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളും മുന്നേറുന്നുണ്ട്.