കലോത്സവത്തില്‍ യുപി വിഭാഗം നാടോടി നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ട് മൂന്ന് വിദ്യാര്‍ഥികള്‍….

ഇരിങ്ങാലക്കുട: കലോത്സവത്തില്‍ യുപി വിഭാഗം നാടോടി നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ട് മൂന്ന് വിദ്യാര്‍ഥികള്‍. കൊരട്ടി എംഎസ് യു പി സ്കൂളിലെ പി.ആര്. നിമിഷ, പാര്‍ലിക്കാട് ജിയുപിഎസ് ലെ പി.എസ്. പ്രജുല്‍, വലപ്പാട് വിദ്യാവിലാസം യുപി സ്കൂളിലെ അഷ്ടമി ജയചന്ദ്രന് എന്നിവരാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം പങ്കിട്ടത്. കലോത്സവത്തിന്റെ മുഖ്യവേദിയായ ടൗണ്‍ ഹാളില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു മത്സരങ്ങള്‍.
കലോത്സവം ; പൂരക്കളിയില്‍ ഇരട്ടവിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട: പൂരക്കളിയില്‍ ഇരട്ട വിജയങ്ങളുമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പൂരക്കളി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരങ്ങളിലാണ് ഉപജില്ലാ കലോത്സവ ജേതാക്കളായ എച്ച്ഡിപിയുടെ നേട്ടം. 2019 ല്‍ കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്ഡിപി ഒന്നാം സ്ഥാനം നേടിയിരുന്നു. നാടക പ്രവര്ത്തകന് കൂടിയായ സജീഷ് പയ്യന്നൂരിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പ്ലസ് വണ്‍ അലോട്ട്മെന്റ് വൈകിയതുകൊണ്ട് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന് കഴിഞ്ഞ 21 വര്‍ഷങ്ങളായി പൂരക്കളി പരിശീലന രംഗത്തുള്ള സജീഷ് പറയുന്നു. ഇരു ടീമുകളും ഗണപതിപ്പാട്ട് തന്നെയാണ് രംഗത്ത് അവതരിപ്പിച്ചത്.