ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന്റെ കൊടിയേറ്റം നടന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന്റെ കൊടിയേറ്റം ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി നിര്‍വഹിച്ചു. തുടര്‍ന്ന് വിജില്‍ പേങ്ങിപറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ഫാ. ജോജോ അരിക്കാടന്‍ സിഎംഐ വചന സന്ദേശം നല്കി. ഫാ. വിന്‍സെന്റ് നീലങ്കാവില്‍, ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ഫാ. ജോയ് പയ്യപ്പിള്ളി സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.