നാടന്‍ പാട്ട് ശില്പശാല നടത്തി

കല്‍പ്പറമ്പ്: സമേതം പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും പൂമംഗലം പഞ്ചായത്തും ചേര്‍ന്ന് ബിവിഎം സ്കൂളില്‍ നാട്ടു പൊലിമ നാടന്‍ പാട്ട് ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി സര്‍ട്ടിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കുറ്റിപ്പറമ്പില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കത്രീന ജോര്‍ജ്, വാര്‍ഡ് അംഗം ജൂലി ജോയ്, പ്രധാനാധ്യാപിക ജെന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു.