കുടിവെള്ള വിതരണത്തിന് നടപടികള്‍ സ്വീകരിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ടാങ്കര്‍ ലോറി വെള്ളം വിതരണം ചെയ്യാന്‍ മുരിയാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. മാര്‍ച്ച് മാസം ആദ്യം തന്നെ ഈ വിഷയം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റ് കുടിവെള്ള വിതരണത്തിനുള്ള അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചീരുന്നു. മാര്‍ച്ച് ആറിനാണ് കുടിവെള്ള വിതരണത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങിയത്. നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അടിയന്തിര കമ്മിറ്റി വിളിച്ച് ചേര്‍ക്കുകയും ടെന്റര്‍ വിളിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം ആരംഭിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ ടാങ്കര്‍ ലോറി വിതരണം ആരംഭിക്കും.