ഞാറ്റുപാട്ടിന്റെ ഈരടികളുമായി ഗ്രീൻ മുരിയാട് ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
മുരിയാട്: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവത്തിന് മുരിയാട് പഞ്ചായത്ത് ഓഫീസിന് സമീപം തുടക്കമായി. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കവിയും പ്രശസ്ത ഗാനരചയിതാവും ഗായകനുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു. ഞാറ്റുപാട്ടുകളും നാടൻ പാട്ടുകളും സംഘ ഗാനവുമായി ഉദ്ഘാടന വേള സംഗീത സാന്ദ്രമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.യു. വിജയൻ, സരിത സുരേഷ്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ, സിഡിഎസ് ചെയർപേഴ്സൺ സുനിതാ രവി, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡന്റ് ജോമി ജോൺ, ഭരണസമിതി അംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ് സേവിയർ ആളുകാരൻ, മനീഷ മനീഷ്, കൃഷി ഓഫീസർ കെ. അമൃത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.