കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
ഇരിങ്ങാലക്കുട: മുൻ മന്ത്രിയും കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എംഎൽഎയുമായ എ.സി. മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തി കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ചു കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഇരിങ്ങാലക്കുട ആൽത്തറയ്ക്കലിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനവും ബിഎസ്എൻഎൽ ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന്റെ അധ്യക്ഷതയിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. പി.വി. ഹരിദാസ്, പി.ആർ. ബാലൻ, കെ.ജെ. ജോണ്സണ്, ഐ.ആർ. നിഷാദ്, കെ.എം. സജീവൻ, മനോജ്, പി.വി. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയാ ജോയിന്റ് സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ, ഏരിയാ വൈസ് പ്രസിഡന്റ് കെ.വി. ജിനാജ് ദാസൻ എന്നിർ പ്രസംഗിച്ചു.