കടലായി നവചൈതന്യ അംഗൻവാടിയുടെ ഓണാഘോഷ പരിപാടി എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു

കോണത്തുക്കുന്ന്: കടലായി നവചൈതന്യ അംഗൻവാടിയുടെ ഓണാഘോഷ പരിപാടിയിൽ പതിനൊന്നാം വാർഡ് വികസന സമിതി അംഗം എം.എ. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന അവാർഡ് നേടിയ പല്ലൊട്ടി എന്ന സിനിമയുടെ ഡയറക്ടർ ജിതിൻ രാജ്, ബാലതാരം ഡാവിഞ്ചി എന്നിവർ മുഖ്യ അതിഥികളായിരുന്നു.