ആനന്ദപുരം ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന് ആദരവ് നല്കി

ആനന്ദപുരം ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് മുരിയാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം നല്കുന്നു.
ആനന്ദപുരം: പ്രവര്‍ത്തന മികവിന് തൃശൂര്‍ ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുത്ത ആനന്ദപുരം ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന് മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരവ് നല്കി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സനില്‍ നിന്നും മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സംഘം പ്രസിഡന്റ് ഗിരിജന്‍ മുണ്ടയ്ക്കലും ഡയറക്ടേഴ്സും ചേര്‍ന്ന് ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജന:സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, മോളി ജേയ്ക്കബ്ബ്, തോമസ് തൊകലത്ത്, ലിജോ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.