കിഴുത്താണി സാഹിത്യ സമ്മേളനം വാര്‍ഷികം
ഇരിങ്ങാലക്കുട: കിഴുത്താണിയില്‍ 1939 ജനുവരിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സാഹിത്യ സമ്മേളത്തിന്റെ 85-ാം വാര്‍ഷികം പുരോഗമന കലാസാഹിത്യം സംഘം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സാംസ്കാരിക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷനായി. ഓടകുഴല്‍ അവാര്‍ഡ് ജേതാവ് പി.എന്‍. ഗോപികൃഷ്ണനെ വി.പി. സുകുമാരമേനോന്, ഉഭിമാനം അയ്യപ്പക്കുട്ടി എന്നിവര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പി.എന്‍. ഗോപികൃഷ്ണന്, ഐ.എസ്. ജ്യോതിഷ്, റെജില ഷെറില്‍, ഡോ. കെ. രാജേന്ദ്രന്, കെ.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികെഎസ് ഗായക സംഘം ഇരിങ്ങാലക്കുട മേഖലയുടെ പാട്ടുകൂട്ടം പരിപാടിയുടെ അരങ്ങേറ്റം നടന്നു. ജീവല്‍ സാഹിത്യ സംഘത്തിന്റെ ഭാഗമായി കിഴുത്താണി ഗ്രാമീണ വായനശാലയുടെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കിഴുത്താണി സ്കൂളില്‍ 1939 ജനുവരി 21ന് നടന്ന സാഹിത്യ സമ്മേളനത്തില്‍ ജി. ശങ്കരക്കുറുപ്പ്, വള്ളത്തോള്‍ നാരായണമേനോന്, ചങ്ങമ്പുഴ കൃഷ്ണപിള്ള, എസ്.കെ. പൊറ്റക്കാട്, എ.ഡി. ഹരിശര്‍മ, ഇ.കെ. ദിവാകരന് പോറ്റി തുടങ്ങിയ സാഹിത്യ പ്രതിഭകള്‍ പങ്കെടുത്തിരുന്നു.