പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

കാറളം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ലാപ്ടോപ് വിതരണോദ്ഘാടനം പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിക്കുന്നു
കാറളം: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,79,662 രൂപ ചെലവഴിച്ച് പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ലാപ്ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായിരുന്നു. 19 ഗുണഭോക്താക്കള്‍ക്ക് ലാപ്ടോപ് നല്കി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അംബിക സുഭാഷ്, ജഗജി കായംപുറത്ത്, പഞ്ചായത്തംഗങ്ങളായ അമ്പിളി റെനില്‍, വ്യന അജിത് കുമാര്‍, രജനി നന്ദകുമാര്‍, ബീന സുബ്രഹ്മണ്യന്, ടി.എസ്. ശശികുമാര്‍, സി.എന്‍. നിധിന് എന്നിവര്‍ പ്രസംഗിച്ചു.