മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ ടി.കെ. അന്തോണികുട്ടിയെ അനുസ്മരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണികുട്ടിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഊരകം മേഖല കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണികുട്ടിയുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു. കോണ്‍ഗ്രസ് ഊരകം മേഖല കമ്മിറ്റിയുടെ അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയര്മാന് കെ.എല്‍. ബേബി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സുധാകരന് കൊച്ചുകുളം, എം.കെ. കലേഷ്, അശ്വതി സുബിന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ തലങ്ങളില്‍ മികവ് കാട്ടിയ ജോണി താണിപിള്ളി, വിന്‍സെന്റ് ടി. മാത്യു, എലന പി. ജോയ് എന്നിവരെ ആദരിച്ചു.