ഇരിങ്ങാലക്കുട നഗരസഭ 30-ാം ഡിവിഷനിലുള്ള മനക്കുളം കെട്ടി നവീകരിക്കുന്നു

ഇരിങ്ങാലക്കുട നഗരസഭ 30-ാം ഡിവിഷനിലെ മനക്കുളം കെട്ടി സംരക്ഷിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നഗരസഭ ചെയര്പേഴ്സന് സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ 30-ാം ഡിവിഷനിലുള്ള മനക്കുളം കെട്ടി സംരക്ഷിക്കുന്നു. നഗര സഞ്ചയിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടിയെന്ന് വൈസ് പ്രസിഡന്റ് ടി.വി. ചാര്‍ളി പറഞ്ഞു. കുളത്തില്‍ നിന്ന് ചണ്ടിയും ചെളിയും നീക്കിയാണ് നാലുവശവും കരിങ്കല്‍ ഭിത്തി നിര്‍മിച്ച് സംരക്ഷിക്കുന്നത്. നഗരസഭ ചെയര്പേഴ്സന് സുജ സഞ്ജീവ്കുമാര്‍ നിര്‍മാണോദ്ഘാടനം നടത്തി. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷനായി. ജെയ്സന് പാറേക്കാടന്‍, കെ. ഗിരിജ, രമണി ദാസ്, പി.ആര്. ഷാജി, എം.വി. ശ്രീകുമാര്‍, കെ.ബി. ലതീശന്‍, കക്കര സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.