തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവത്തില്‍ പാട്ട് കവിത വര്‍ത്തമാനം

തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ പാട്ട് കവിത വര്‍ത്തമാനം മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
തുമ്പൂര്‍: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി തുമ്പൂര്‍ സ്കൂള്‍ ഓഎസ്എയുടെ പങ്കാളിത്തത്തോടെ നടത്തിയ പാട്ട് കവിത വര്‍ത്തമാനം പരിപാടി മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകന് ബിഷോയ് അനിയന് മുഖ്യാതിഥിയായിരുന്നു. ഭാഷ്യം മണപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹിയായ എം.എന്‍. മോഹനന്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. സജീവന്, കമ്മിറ്റി അംഗങ്ങളായ എം.സി. സുരേഷ് മണപറമ്പില്‍, ലിജോ ലൂവീസ് പുല്ലൂക്കര എന്നിവര്‍ പ്രസംഗിച്ചു. അഭി തുമ്പൂര്‍ സ്വാഗതവും രാജേഷ് കുറുപ്പത്തു കാട്ടില്‍ നന്ദിയും പറഞ്ഞു. മുപ്പതോളം ഗായകര്‍ ഗാനങ്ങളും കവിതകളും ആലപിച്ചു.