വിത്തുപന്തേറിന്റെ ഇരിങ്ങാലക്കുട ഉപജില്ലാതല ഉദ്ഘാടനം നടന്നു

സമേതം സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിത്തുപന്തേറിന്റെ ഇരിങ്ങാലക്കുട ഉപജില്ലാതല ഉദ്ഘാടനം ജിഎല്‍പിഎസ് ഇരിങ്ങാലക്കുടയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സമേതം സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന വിത്തുപന്തേറിന്റെ ഇരിങ്ങാലക്കുട ഉപജില്ലാതല ഉദ്ഘാടനം ജിഎല്‍പിഎസ് ഇരിങ്ങാലക്കുടയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ് നിര്‍വഹിച്ചു. എല്‍.പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്എസ്ഇ വിഭാഗങ്ങള്‍ സംയുക്തമായാണ് വിത്തു പന്തേറ് സംഘടിപ്പിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ, സുഷ, അജിത, ഹേന, അസീന എന്നിവര്‍ സംസാരിച്ചു.