ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീക അതിക്രമം; 44 ക്കാരന് ശിക്ഷ വിധിച്ചു
സുകുമാരന്‍.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ 44 ക്കാരനെ 10 വര്‍ഷം തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചാലക്കുടി പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ കോടശേരി സ്വദേശി സുകുമാരനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 17 സാക്ഷികളേയും 18 രേഖകളും പ്രതിഭാഗത്തു നിന്നും രണ്ട് സാക്ഷികളേയും ഒരു രേഖയും തെളിവുകളായി ഹാജരാക്കിയിരുന്നു.
ചാലക്കുടി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബി.കെ. അരുണ്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസില്‍ തൃശൂര്‍ റൂറല്‍ വനിത പോലീസ് സ്റ്റേഷന് സബ്ബ് ഇന്സ്്പെക്ടര്മാരായിരുന്ന പി.ആര്. ഉഷ, പി.എം. സന്ധ്യദേവി എന്നിവര്‍ ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസികൃട്ടട്ടര് അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്സണ്‍ ഓഫീസറുമായ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവിലുണ്ട്.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍