സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍: ഏഴുവര്‍ഷമായി കിടപ്പിലായ പ്രദീപനെ പൊറത്തിശേരി അഭയഭവനില്‍ പുനരധിവസിപ്പിച്ചു
ഏഴുവര്‍ഷമായി കിടപ്പിലായ പ്രദീപനെ പുനരധിവസിപ്പിക്കുന്നതിനായി പൊറത്തിശേരി അഭയഭവനിലേക്ക് മാറ്റുന്നു.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്തില്‍ ആലുക്ക പറമ്പില്‍ വീട്ടില്‍ അമ്മിണി (75) എന്ന വയോധിക കഴിഞ്ഞദിവസം കിടപ്പിലായ തന്റെ മകന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് അപേക്ഷയുമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ പക്കലെത്തി. അമ്മിണി എന്ന വയോധികയുടെ ജീവിത സാഹചര്യങ്ങള്‍ കേട്ടറിഞ്ഞ മന്ത്രി ഉടന്‍തന്നെ ജില്ലാ സാമൂഹ്യനീതി ഓഫീസറേ ഫോണില്‍ വിളിക്കുകയും അന്വേഷണം നടത്തി അടിയന്തിരമായി കിടപ്പ് രോഗിയായ പ്രദീപന്റെ(56) സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നിര്‍ദ്ദേശപ്രകാരം പ്രദീപനെ പൊറിത്തിശേരിയിലുള്ള അഭയഭവന് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷണം ഉറപ്പാക്കി. പ്രദീപന് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ പ്രദീപന് എഴുന്നേല്‍ക്കാനോ സ്വയം കാര്യങ്ങള്‍ ചെയ്യാനോ കഴിയാതെ ഏഴ് വര്‍ഷമായി കിടപ്പിലാണ്. പ്രദീപന്റെ ഭാര്യയും മകനും മരണപ്പെട്ടിരുന്നു. കുടുംബത്തിന്റെ വരുമാനം നിലച്ചതോടെ വിധവയായ മാതാവ് അമ്മിണിയാണ് മകന് പ്രദീപനെ പരിചരിച്ച് പോന്നിരുന്നത്.
പ്രദീപന് രണ്ടു സഹോദരന്മാര് ഉണ്ടെങ്കിലും ജീവിതസാഹചര്യങ്ങള്‍ മൂലവും മാതാവിന്റെ പ്രായധിക്യം മൂലവും പ്രദീപനെ വീട്ടില്‍ പരിചരിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുകയായിരുന്നു. ജില്ലാസാമൂഹ്യനീതി ഓഫീസര്‍ കെ.ആര്. പ്രദീപന്റെ നിര്‍ദ്ദേശപ്രകാരം ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യാ അബീഷ് അമ്മിണിയുടെ വീട്ടില്‍ എത്തിയിരുന്നു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് അശോകന്, പി.എ. രാമാനന്ദന്‍, സിഖീഷ്, ഷൈജു വിശ്വനാഥന്, അമ്മ അമ്മിണി, സഹോദര ഭാര്യ രുക്മിണി എന്നിവര്‍ ചേര്‍ന്ന് പ്രദീപനെ പൊറത്തിശേരിയിലുള്ള അഭയഭവന് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥാപന ഡയറക്ടര്‍ ഫാ. ജിനോജ് കോലഞ്ചേരി പ്രദീപനെ സ്ഥാപനത്തില്‍ പ്രവേശിപ്പിച്ചു.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു