കലകളിലെല്ലാം കാലാനുസൃതമായ നവീകരണം അനിവാര്യമാണ്-വിഖ്യാത സംഗീതജ്ഞന് ടി.എം. കൃഷ്ണ

പാവകഥകളിയില്‍ പുതിയ തലമുറയുടെ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടനകൈരളിയില്‍ നടന്ന ബാലിവധം പാവകഥകളിയില്‍ കുന്നമ്പത്ത് ശീനിവാസനും, രതീഷന്‍ പണ്ടാരവും ബാലി, സുഗീവന് എന്നീ പാവകള്‍ക്കു ജീവന് നല്കുന്നു.
ഇരിങ്ങാലക്കുട: കലകളിലെല്ലാം കാലാനുസൃതമായ നവീകരണം അനിവാര്യമാണെന്നും ഈ വ്യതിയാനങ്ങള്‍ സ്വാഭാവികമായി സംഭവിച്ചു കൊണ്ടേയിരിക്കുമെന്ന് വിഖ്യാത സംഗീതജ്ഞന് ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട നടനകൈരളിയില്‍ പാവകഥകളിയില്‍ പുതിയ തലമുറയുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സദനം കൃഷ്ണന്‍കുട്ടി, കമലാദേവി, വേണുജി, കുന്നമ്പത് ശ്രീനിവാസന്,, കപില വേണു എന്നിവര്‍ സംസാരിച്ചു. കല്യാണസൗഗന്ധികം, ദക്ഷയാഗം, ബാലിവധം എന്നീ കഥകളാണ് അരങ്ങേറിയത്.