ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു

ഇരിങ്ങാലക്കുട: പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി 19 നു ഉച്ചകഴിഞ്ഞ് രണ്ടിനു മുകുന്ദപുരം താലൂക്കില്‍ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. അപേക്ഷകള്‍ 12 വരെ പൊതുജനങ്ങള്‍ക്കു നേരിട്ട് അക്ഷയകേന്ദ്രം വഴി സമര്‍പ്പിക്കാവുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് അദാലത്ത് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്. അപേക്ഷകര്‍ക്കു അക്ഷയകേന്ദ്രത്തില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അദാലത്തില്‍ പങ്കെടുക്കാവുന്നതാണ്. സിഎംഡിആര്‍എഫ്, എല്‍ആര്‍എം കേസസ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികള്‍, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ എന്നിവ അദാലത്തില്‍ സ്വീകരിക്കുന്നതല്ലായെന്നു മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു.