സെന്റ് ജോസഫ്സ് കോളജില് വൃക്കരോഗ പ്രമേഹ നിര്ണ്ണയ പരിശോധന ക്യാമ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില് വൃക്ക രോഗ, പ്രമേഹ നിര്ണ്ണയ പരിശോധന ക്യാമ്പ് നടത്തി. കോളജിലെ മൈക്രോബയോളജി ആന്ഡ് ഫോറന്സിക് സയന്സ് പഠന വിഭാഗം, ഇരിങ്ങാലക്കുട ടൗണ് ലയണ്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. ലയണ്സ് ക്ലബ് സോണല് കണ്വീനര് അഡ്വ. ജോണ് നിധിന്, ഇരിങ്ങാലക്കട ടൗണ് പ്രസിഡന്റ് ഹാരീഷ് പോള്, ഫിറ്റ് ഫോര് ലൈഫ് ജനറല് കണ്വീനര് ഡോ. സ്റ്റാലിന് റാഫേല്, കണ്വീനര് ഡോ. തുഷാര ഫിലിപ്പ്, ഫോറന്സിക് ആന്ഡ് മൈക്രോബയോളജി വകുപ്പ് മേധാവി ആര്. രേഖാ, മുഖ്യ സ്പോണ്സേര്സ് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാരവാഹികള് തുടങ്ങിയവര് സംസാരിച്ചു. തൃശൂര് മെട്രോ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവര്ത്തകര് ക്യാമ്പിനു നേതൃത്വം വഹിച്ചു.