ജെസിഐ ഇരിങ്ങാലക്കുട; ഡിബിന്‍ അമ്പൂക്കന് പ്രസിഡന്റ്, ഷിജു കണ്ടംകുളത്തി സെക്രട്ടറി
ഡിബിന്‍ അമ്പൂക്കന് (പ്രസിഡന്റ്), ഷിജു കണ്ടംകുളത്തി (സെക്രട്ടറി).
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ പ്രസിഡന്റായി ഡിബിന്‍ സെക്രട്ടറിയായി ഷിജു കണ്ടംകുളത്തി ട്രഷററായി സോണി സേവ്യര്‍ എന്നിവരെ തെരഞ്ഞെടുത്തു. സലീഷ്കുമാര്, അജോ ജോണ്‍, ഹാരിഷ് പോള്‍, സി.സി. ബിജു, വിബിന്, ജോജോ മടവന എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് വീല്‍ ചെയര്‍ വിതരണം, സിവില്‍ സര്‍വീസ് പരിശീലനത്തിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, അവയവദാന ക്യാമ്പ്, വനിത പോലീസ് സ്റ്റേഷനില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരണം, നിര്‍ധനരായ ഇരുപത് കുടുംബങ്ങള്‍ക്ക് മരുന്ന് വിതരണം, അഖില കേരള ട്വന്റിട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, അന്നദാനം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള
കേരള നടനം; മത്സരിക്കാന്‍ ഒറ്റയായി എത്തിയ ആദര്‍ശ് സംസ്ഥാനത്തേക്ക്
മനം നിറച്ച് ഗോത്രകലകള്‍; തനിമ ചോരാതെ പണിയനൃത്തം
കലോല്‍സവത്തിന് തിരി തെളിഞ്ഞു, ശുദ്ധമായ ഹൃദയത്തില്‍ മാത്രമേ കല വരികയുള്ളൂ- ജയരാജ് വാര്യര്‍
റവന്യൂ ഇ- സാക്ഷരതാ ക്ലാസ് നടത്തി
മിന്നും താരങ്ങൾക്ക് തിളങ്ങും ട്രോഫി; ഇത് ജോംസ് ടച്ച്