വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: അന്യായമായ വൈദ്യതി ചാര്‍ജ് വര്‍ധനവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ഠാണാവില്‍ സമാപിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, ജോമോന് മണാത്ത്, അസുര്ദ്ദീന് കളക്കാട്ട്, ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.