ഭാരതരത്ന ഡോ. ബി.ആര്. അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ അവാര്‍ഡ് ജേതാവ് ഷാജു വാലപ്പന് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: ഭാരതരത്ന ഡോ. ബി.ആര്. അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ അവാര്‍ഡ് 2024 ന് അര്‍ഹത നേടിയ ഷാജു വാലപ്പന് സ്വീകരണം നല്കി. കല്ലേറ്റുംകര കോസ്മോപോളിറ്റന്‍ സോഷ്യല്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ് അംഗങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിച്ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ക്ലബ് പ്രസിഡന്റ് വര്‍ഗീസ് തുളുവത്ത്, പി.എ. ബിജുവും ചേര്‍ന്ന് കിരീടം അണിയിക്കുകയും ക്ലബ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പന്തല്ലുക്കാരന്‍ സെക്രട്ടറി ബൈജു പഞ്ഞിക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാടയും അണിയിച്ചു. ഷാജന് കള്ളി വളപ്പില്‍, ബാബു തളിയക്കുഴി, ഡേവീസ് പുല്ലോക്കാരന്‍, ജോജി കീറ്റിക്കല്‍ ഫെലിക്സ് ജോസഫ്, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.