പോലീസിന്റെ മിന്നല്‍ പരിശോധന, ബോംബുമായി ഗുണ്ടാസംഘം പിടിയില്‍…
ഇരിങ്ങാലക്കുട: കൊലപാതക കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ ബോംബുമായി ഗുണ്ടാസംഘം പിടിയില്‍. മൂര്‍ക്കനാട് സ്വദേശി കറത്തുപറമ്പില്‍ മോഹന്‍ദാസ് മകന് മാന്‍ഡ്രു എന്ന പേരില്‍ അറിയപ്പെടുന്ന അഭിനന്ദ് (23), അരിപ്പാലം നടുവത്ത്പറമ്പില് സന്തോഷ് മകന് കഞ്ചന്വിനു എന്നറിയപ്പെടുന്ന വിനു സന്തോഷ് (21), കാറളം വെള്ളാനി സ്വദേശി മാടേക്കാരന് ഷാജിയുടെ മകന് പോറ്റി എന്നറിയപ്പെടുന്ന ഫാസില്‍ (20) എന്നിവരാണ് പിടിയിലായത്. രണ്ടു പേര് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 2018-ല്‍ ഇരിങ്ങാലക്കുടയില്‍ ഉണ്ടായ മോന്തച്ചാലില്‍ വിജയന് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രധാന പ്രതിയായ മൂര്‍ക്കനാട് സ്വദേശി അഭിനന്ദ് (23) ന്റെ വീട്ടില്‍ ജില്ലയിലെ വിവിധ ഭാഗത്ത് നിന്നുള്ള ഗുണ്ടകള്‍ ആയുധങ്ങളുമായി വന്ന് തമ്പടിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരം തൃശൂര്‍ റൂറല്‍ എസ്.പി.ആര് വിശ്വനാഥിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബോംബുകള്‍ കണ്ടെത്തുകയും വെടിമരുന്നുള്പ്പെടെ ബോംബുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിവിധ സാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവ്, വധശ്രമക്കേസുകള്‍ ഉള്‍പ്പടെ നിലവിലുണ്ട്. തൃശൂര്‍ ഡി.ഐ.ജി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ പ്രധാനപ്പെട്ട ഗുണ്ടാ സംഘങ്ങളെ പരിശോധിക്കാന്‍ ഉണ്ടാക്കിയ ഓപ്പറേഷന് റെയിഞ്ചറിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗീസിന്റെ നേത്യത്വത്തില്‍ ഇരിങ്ങാലക്കുട സിഐ എം.ജെ .ജി ജോയും, എസ്.ഐ. പി ജി അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ മാരായ ജസ്റ്റിന്, ജെയ്സന്, സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, സി.പി. ഒമാരായ വൈശാഖ് മംഗലന്‍, സുധീഷ് , അരുണ്‍ രാജ്, ഫൈസല്‍, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.