സംസ്ഥാനത്ത് (ഒക്ടോബർ 15) 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (ഒക്ടോബർ 15) 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസര്‍ഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണന് (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണന് (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാര്‍ സ്വദേശിനി നൂര്ജഹാന് (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍ (72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന് (29), ബീമപ്പള്ളി സ്വദേശി ശ്രീനാഥ് (38), പ്ലാമൂട്ടുകര സ്വദേശി തോമസ് (71), പെരുമ്പഴുതൂര്‍ സ്വദേശി രാജന് (50), കരമന സ്വദേശി പുരുഷോത്തമന് (70), കൊല്ലം തൈകാവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞ് (85), എറണാകുളം അങ്കമാലി സ്വദേശി ഏലിയാകുട്ടി (82), തൃശൂര്‍ പരപ്പൂര് സ്വദേശി ലാസര്‍ (68), കോഴിക്കോട് വടകര സ്വദേശി ജോര്‍ജ് (57), പുതിയങ്ങാടി സ്വദേശി ബാബു (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.രോഗം സ്ഥിരീകരിച്ചവരില്‍ 126 പേര് യാത്രാചരിത്രമുള്ളവരാണ്. 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 867 പേർക്ക് കൂടി കോവിഡ്; 550 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോവിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25233 ആണ്. അസുഖബാധിതരായ 15506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.വ്യാഴാഴ്ച 865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യാ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ – 24, വലപ്പാട് ബീച്ച് ക്ലസ്റ്റർ-7, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-3, ചേറ്റുവ ഹാർബർ ക്ലസ്റ്റർ-2, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ-1, എലൈറ്റ് ഹോസ്പിറ്റൽ (ആരോഗ്യപ്രവർത്തകർ) ക്ലസ്റ്റർ-1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1.
മറ്റ് സമ്പർക്ക കേസുകൾ 821. ആരോഗ്യ പ്രവർത്തകർ-3, ഫ്രണ്ട് ലൈൻ വർക്കർ-1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ രണ്ട് പേർ എന്നിവയാണ് മറ്റ് കേസുകൾ.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-351, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-41, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-48, കില ബ്ലോക്ക് 1 തൃശൂർ-64, കില ബ്ലോക്ക് 2 തൃശൂർ-42, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-155, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-212, സി.എഫ്.എൽ.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-369, സി.എഫ്.എൽ.ടി.സി നാട്ടിക-423, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-20, ജ്യോതി സിഎഫ്എൽടിസി, ചെറുതുരുത്തി-3, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-75, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-62, ചാവക്കാട് താലൂക്ക് ആശുപത്രി-40, ചാലക്കുടി താലൂക്ക് ആശുപത്രി-18, കുന്നംകുളം താലൂക്ക് ആശുപത്രി-23, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-60, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -90, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -5, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-11, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-13, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-5, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-1, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-3, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-17.
6186 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 714 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 249 പേർ ആശുപത്രിയിലും 465 പേർ വീടുകളിലുമാണ്. 3081 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3637 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 206013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
വ്യാഴാഴ്ച 497 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.