സംസ്ഥാനത്ത് (ഒക്ടോബർ 14) 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന് ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള് (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന് (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന് (56), കുറുവ സ്വദേശി അബൂബക്കര്‍ (69), താഴേക്കോട് സ്വദേശി കുഞ്ഞന്‍ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി (72), കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന് (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 581 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ബുധനാഴ്ച 580 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 4 കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 21, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ 2, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 1, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 550. ആരോഗ്യ പ്രവർത്തകർ 1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ 1 എന്നിവയാണ് മറ്റ് കേസുകൾ.രോഗികളിൽ 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 23 ആൺകുട്ടികളും 25 പെൺകുട്ടികളും ഉൾപ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-329, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42, കില ബ്ലോക്ക് 1 തൃശൂർ-63, കില ബ്ലോക്ക് 2 തൃശൂർ-45, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-139, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-160, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-202, സി.എഫ്.എൽ.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-375, സി.എഫ്.എൽ.ടി.സി നാട്ടിക-417, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-31, എം.എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-82, ജി.എച്ച് തൃശൂർ-18, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-45, ചാലക്കുടി താലൂക്ക് ആശുപത്രി-11, കുന്നംകുളം താലൂക്ക് ആശുപത്രി-26, ജി.എച്ച്. ഇരിങ്ങാലക്കുട-14, ഡി.എച്ച്. വടക്കാഞ്ചേരി-8, അമല ആശുപത്രി-62, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -87, മദർ ആശുപത്രി-15, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -7, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ-1, രാജാ ആശുപത്രി ചാവക്കാട്-2, അശ്വിനി ഹോസ്പിറ്റൽ തൃശൂർ-7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-19, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-3, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-7, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-1, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-3, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-18.