കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണന; എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഠാണാവിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐഎം ജില്ല കമ്മിറ്റി അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഠാണാവിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ജില്ല കമ്മിറ്റി അംഗം പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.ബി. ലത്തിഫ് അധ്യക്ഷത വഹിച്ചു. കെ.എസ്. ജയ, വി.എ. മനോജ്കുമാര്‍, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, രാജു പാലത്തിങ്കല്‍, ബാലന് കണിമംഗലത്ത്, റഷീദ് കാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉല്ലാസ് കളക്കാട്ട് സ്വാഗതവും ഡോ. കെ.പി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.