കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയും ടീച്ചേഴ്സ് ബ്രിഗേഡ്സും ചേര്‍ന്ന് ലഹരിക്ക് എതിരെ പ്രചരണത്തിന് തുടക്കം കുറിച്ചു

കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയും ടീച്ചേഴ്സ് ബ്രിഗേഡ്സും ചേര്‍ന്ന് ലഹരിക്ക് എതിരെ നടത്തിയ പ്രചരണം മുനിസിപ്പല്‍ ക്ഷേമക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയും ടീച്ചേഴ്സ് ബ്രിഗേഡ്സും ചേര്‍ന്ന് ലഹരിക്ക് എതിരെ പ്രചരണത്തിന് തുടക്കം കുറിച്ചു. മുനിസിപ്പല്‍ ക്ഷേമക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, ടീച്ചേര്‍സ് ബ്രിഗേഡ്സ് ക്യാപ്റ്റന്‍ കെ.എസ്. സുധീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്റ്റാന്‍ഡില്‍ നോട്ടീസ് വിതരണം നടത്തി. ഇരിങ്ങാലക്കുട ബിആര്‍സി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.