ദാദ സാഹിബ് അംബേദ്ക്കര്‍ വിശിഷ്ട സേവ അവാര്‍ഡ് ജേതാവും പ്രമുഖ കാരുണ്യ പ്രവര്‍ത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു

പ്രമുഖ കാരുണ്യ പ്രവര്‍ത്തകനും ദാദാ സാഹിബ് അവാര്‍ഡ് ജേതാവുമായ ഷാജു വാലപ്പനെ പ്രവാസി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടൈസന് മാസ്റ്റര്‍ എംഎല്‍എ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രമുഖ കാരുണ്യ പ്രവര്‍ത്തകനും ദാദാ സാഹിബ് അവാര്‍ഡ് ജേതാവുമായ ഷാജു വാലപ്പനെ പ്രവാസി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടൈസന് മാസ്റ്റര്‍ എംഎല്‍എ പ്രവാസി ഫെഡറേഷന് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി ടി.സി. അര്ജ്ജുനന്, കല്ലേറ്റുംകര ബ്രാഞ്ച് സെക്രട്ടറി ഷാജു ജോസഫ്, പ്രവാസി ഫെഡറേഷന് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ജോഷി കൊല്ലാട്ടില്‍, പ്രവാസി ഫെഡറേഷന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കലേഷ്കുമാര്‍, സെക്രട്ടറി ജോഷ്വ ജോസ്, കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പരിസ്ഥിതി ചെയര്മാന് ജോസ് മാമ്പിള്ളി, എംഎന്‍കെ ഗ്രൂപ്പ് ബ്രാഞ്ച് മാനേജര്‍ റൈസന്‍ കോലങ്കണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു.