പടിയൂര്‍ മഴുവഞ്ചേരി തുരുത്തില് കിട്ടുന്നത് ഉപ്പുവെള്ളം; ആശ്രയം ജല അഥോറിറ്റി മാത്രം

മഴുവഞ്ചേരി തുരുത്തില് പ്രദേശവാസി ജല അഥോറിറ്റി പൈപ്പില്‍നിന്ന് ട്യൂബിട്ട് വെള്ളം ശേഖരിക്കുന്നു.
പടിയൂര്‍: പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ മഴുവഞ്ചേരി തുരുത്തില് കിട്ടുന്നത് ഉപ്പുവെള്ളം മാത്രം. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും അലക്കാനും ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ മാത്രമാണ് ഇവിടത്തുകാര്‍ക്ക് ഏകാശ്രയം. 250ലേറെ കുടുംബങ്ങളാണ് തുരുത്തില് താമസിക്കുന്നത്. ആഴ്ചയില്‍ മൂന്നുദിവസമൊഴികെ പ്രദേശത്തേക്ക് വെള്ളം വിടുന്നുണ്ടെങ്കിലും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് വെള്ളം എത്തുന്നില്ല.
തുരുത്തിലെ തെക്കന്‍ പ്രദേശങ്ങളില്‍ വെള്ളം നൂലുപോലെയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം പൈപ്പ് പൊട്ടി ഈ പ്രദേശത്തെ കുടിവെള്ളവിതരണം അവതാളത്തിലായി. 20 ദിവസം കഴിഞ്ഞിട്ടാണ് പൈപ്പുവെള്ളം വന്നത്. അതുവരെ സന്നദ്ധസംഘടനകള്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിച്ചാണ് പ്രദേശവാസികളുടെ ദാഹമകറ്റിയത്. തുരുത്തില് ഇപ്പോഴും കുടിവെള്ളം വലിയ പ്രശ്നമായി തുടരുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് പറഞ്ഞു.
മറ്റുള്ള സ്ഥലങ്ങളിലേക്കുള്ള പമ്പിംഗ് നിര്‍ത്തി ഈ പ്രദേശത്തേക്കു മാത്രമായി പമ്പിംഗ് നടത്തിയാല്‍ മാത്രമേ തുരുത്തിലെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളമെത്തൂ. പ്രദേശത്തെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടതിരിഞ്ഞി പാപ്പാത്തുമുറി റെസിഡന്റ്സ് അസോസിയേഷന് മന്ത്രി ആര്. ബിന്ദുവിനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നല്കി. പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കാന്‍ സംവിധാനങ്ങളൊരുക്കി നടപ്പാക്കണമെന്ന് അസോസിയേഷന് സെക്രട്ടറി വിനോദ് കീഴായില്‍ ആവശ്യപ്പെട്ടു.