കുട്ടന്‍കുളം നവീകരണം; സാങ്കേതികാനുമതി തേടി പൊതുമരാമത്ത്
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയിലുള്ള കുട്ടന്‍കുളം ചുറ്റിലും കാടുകയറി പൂപ്പല്‍ നിറഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലുള്ള കുട്ടന്‍കുളം നവീകരണത്തിന് സാങ്കേതികാനുമതിക്കായി മതിപ്പുചെലവ് സമര്‍പ്പിച്ച് പൊതുമരാമത്ത് കെട്ടിടവിഭാഗം. ഇതിനു മുന്നോടിയായി കുളത്തിനു ചുറ്റുപാടുമുള്ള ഭാഗത്തും കുളത്തിലും മണ്ണുപരിശോധന പൂര്‍ത്തിയാക്കിയശേഷം ഡെപ്യൂട്ടി എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റാണ് ഇപ്പോള്‍ സാങ്കേതികാനുമതിക്കായി പൊതുമരാമത്തുവകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചത്.
കുട്ടന്‍കുളത്തിന്റെ ഇടിഞ്ഞുവീണ തെക്കേ മതിലടക്കം നാലരികിലും മതില് കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നാലുകോടി രൂപയാണ് പൊതുമരാമത്തുവകുപ്പിന് അനുവദിച്ചിരിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കുട്ടന്‍കുളത്തിന്റെയും ചരിത്രപ്രാധാന്യവും സാംസ്കാരിക പശ്ചാത്തലവും പാരിസ്ഥിതിക സവിശേഷതകളും കണക്കിലെടുത്താണ് നവീകരണം നടത്തുകയെന്ന് മന്ത്രി ആര്. ബിന്ദു നേരത്തെ അറിയിച്ചിരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി