പുനര്‍ നിയമനങ്ങള്‍ റദ്ദാക്കുക കേരള സിറ്റിസണ്‍ ഫോറം

കേരള സിറ്റിസണ്‍ ഫോറം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് പി.ജെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഭ്യസ്തവിദ്യരായ ആയിരങ്ങള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോള്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ ഭീമമായ ശമ്പളവും ആനുകൂല്യങ്ങളും നല്കി വീണ്ടും സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കേരള സിറ്റിസണ്‍ ഫോറം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. നിലവില്‍ പുനര്‍ നിയമിതരായ എല്ലാവരെയും ഉടന്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും തല്‍സ്ഥാനത്ത് ഇതുവരെയും സര്‍ക്കാര്‍ സര്‍വ്വീസില്‍ അവസരം ലഭിക്കാത്ത യോഗ്യരായിട്ടുള്ളവരെ നിയമിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. കേരള സിറ്റിസണ്‍ ഫോറം സംസ്ഥാന പ്രസിഡന്റ് പി.ജെ. ആന്റണി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. എ.സി. സുരേഷ്, മാര്ട്ടിന് പി. പോള്‍, പി.കെ. സുബ്രഹ്മണ്യന്, കെ.കെ. ബാബു, കെ.പി. കുര്യന്, ജോഷി വര്‍ക്കി, പി.എം. സുരേഷ്, അഡ്വ. ഷാജന് മഞ്ഞളി, ഇ.ബി. മോഹന്‍, സുനിത സജീവന് എന്നിവര്‍ പ്രസംഗിച്ചു.