യുവാവിനെ കാറില്‍ കയറ്റി കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ കൂടി പിടിയില്‍
ഇരിങ്ങാലക്കുട: കല്പറമ്പില് വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രണവ് എന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആനന്ദപുരം പള്ളത്തു വീട്ടില്‍ കണ്ണാപ്പി എന്നു വിളിക്കുന്ന അക്ഷയ് (27) യാണ് അറസ്റ്റിലായത്. 2024 സെപ്റ്റംബര്‍ 24 ന് രാത്രി 11 മണിക്കാണ് സംഭവം.
മാരകായുധങ്ങളുമായി കല്പറമ്പിലുള്ള പള്ളിപ്പുറം വീട്ടില്‍ പ്രണവ് (32) ന്റെ വീട്ടിലേക്ക് ആറ് പേരടങ്ങിയ സംഘം അതിക്രമിച്ച് കയറി പ്രണവിനെ വടിക്കൊണ്ട് തലക്ക് അടിച്ചും കമ്പിവടികൊണ്ട് കാലില്‍ അടിച്ചും ഇടിക്കട്ടകൊണ്ട് ശരിരത്തിന്റെ പലഭാഗത്തും ഇടിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തിയും പ്രണവിനെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി കാറില്‍ വെച്ച് മര്‍ദ്ദിച്ചും, വടി കൊണ്ട് പ്രണവിന്റെ തലക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
പ്രണവിന്റെ കൂട്ടുകാരന് പ്രജീഷ് വാളു കൊണ്ട് ഭീഷണിപ്പെടുത്തിയതില്‍ പ്രജീഷിനെ പ്രണവ് സംരക്ഷിക്കുന്നു എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം നടത്തിയത്. കാട്ടൂര്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജു, സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ് സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അക്ഷയ് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ 2024 ല്‍ ഒരു കൊലപാതക കേസിലെയും 2022 ല്‍ മയക്കു മരുന്ന് ഉപയോഗിച്ചതിലുള്ള കേസും വലപ്പാട് പോലിസ് സ്റ്റേഷനില്‍ 2023 ല്‍ ഒരു വധശ്രമ കേസും അടക്കം ഏഴോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഈ കേസില്‍ വെളയനാട് ചന്ത്രാപ്പിന്നി വീട്ടില്‍ അബു താഹിര്‍ (31), വെളയനാട് വഞ്ചിപുര വീട്ടില്‍ ആന്സന് (31), ആനന്ദപുരം എടയാറ്റുമുറി ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ് (27) എന്നീ പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം