റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക വന ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട സിവില്‍ സ്റ്റേഷനില്‍ ഉള്ള റോട്ടറി അര്‍ബോറേറ്റത്തില്‍ വെച്ച് ലോക വന ദിനം ആഘോഷിച്ചു. ആര് ഡി ഓ ഡോ. റെജില്‍ ഉദ്ഘാടനം ചെയ്തു, തഹസില്‍ദാര്‍ സിമിഷ് സാഹു മുഖ്യാതിഥിയായിരുന്നു. ഇരിഞ്ഞാലക്കുട അര്‍ബോറേറ്റം ചെയര്മാന് പ്രൊഫസര്‍ എം എ ജോണ്‍, റോട്ടറി ക്ലബ് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം, സെക്രട്ടറി രഞ്ജി ജോണ്‍, ട്രഷറര്‍ ടിജി സച്ചിത്ത്, പ്രോജക്ട് കോഡിനേറ്റര്‍ ഹേമ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.