പാവങ്ങളുടെ നിവേദനങ്ങള്‍ ചവറ്റുകുട്ടയിലേക്കെറിയുന്നത് മാടമ്പി മനോഭാവമെന്ന് യൂത്ത് ഫ്രണ്ട്

ഇരിങ്ങാലക്കുട: ജനങ്ങളുടെ ആവശ്യങ്ങളും അപേക്ഷകളും അടങ്ങുന്ന നിവേദനങ്ങള്‍ സ്വീകരിക്കേണ്ടതും അതിനു പരിഹാരം കണ്ടെത്തേണ്ടതും ജനപ്രതിനിധികളുടെ കടമയും ഉത്തരവാദിത്വവും ആണെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി. എന്നാല്‍ ഈ അപേക്ഷകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ ചവറ്റുകുട്ടയിലേക്കെറിയുന്നത് ഫ്യൂഡലിസത്തിന്റെയും കാലഹരണപ്പെട്ട മാടമ്പി മനോഭാവത്തന്റെയും പ്രതിഫലനമാണെന്ന് കഴിഞ്ഞ ദിവസം സ്ഥലം എം എല്‍ എയായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ച നിവേദനം ഭക്ഷണ അവിശിഷ്ടങ്ങള്ക്കൊപ്പം വഴിയോരത്ത് കാണാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം കുറ്റപ്പെടുത്തി പ്രതിഷേധ യോഗം കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ആന്റൂ പറൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ആര്‍തര്‍ വിന്‍സെന്റ് ചക്കാലക്കല്‍, ലാലു വിന്‍സെന്റ്, അനൂപ്രാജ് അണക്കത്തിപ്പറമ്പില്‍, എഡ്വേര്‍ഡ് തേലപ്പിള്ളി, അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.