റെയില്‍വേ സ്റ്റേഷന് സമരം: ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സര്‍വ്വകക്ഷി യോഗം വിളിക്കും

കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി നടക്കുന്ന ജനകീയ സമരങ്ങള്‍ ശാക്തീകരിക്കുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണം എന്നാവശ്യപ്പെട്ട് റെയില്‍വേ സ്റ്റേഷന് വികസന സമിതി ഭാരവാഹികള്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോക്ക് കത്തു നല്കി. ഏപ്രില്‍ 10 നു മുന്‍പ് സര്‍വ്വകക്ഷി യോഗം വിളിക്കാമെന്ന് പ്രസിഡന്റ് ഉറപ്പു നല്കി. റെയില്‍വേ സ്റ്റേഷന് വികസന സമിതി മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍, പ്രസിഡന്റ് വര്‍ഗീസ് പന്തലൂക്കാരന്‍, വൈസ് പ്രസിഡന്റ് സോമന് ശാരദാലയം, വര്‍ക്കിംഗ് പ്രസിഡന്റ് കെ.എഫ്. ജോസ് എന്നിവര്‍ പങ്കെടുത്തു.