സ്വപ്നം കാണാന്‍ പഠിക്കണം ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ നേതൃയോഗത്തില്‍ കുമ്മനം

ബിജെപി സൗത്ത് ജില്ല കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ്ണയോഗം ഇരിങ്ങാലക്കുട നമോ ഭവനില്‍ വച്ച് ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി സൗത്ത് ജില്ല കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ്ണയോഗം ഇരിങ്ങാലക്കുട നമോ ഭവനില്‍ വച്ച് ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. ഇടത് വലത് മുന്നണികളില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും ഇനി ആശ്രയം ബിജെപി മാത്രമെന്നും, എപിജെ അബ്ദുല്‍ കലാമിനെ ഉദ്ധരിച്ചുകൊണ്ട് സ്വപ്നം കാണാന്‍ പഠിക്കണം എന്നും കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കഠിനപ്രയത്നം നടത്തണമെന്നും അതിലൂടെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളിലും ഭരണത്തില്‍ എത്താന്‍ കഴിയണമെന്നും കുമ്മനം രാജശേഖരന് ആഹ്വാനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ ലോജനന്‍ അമ്പാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ പ്രഭാരി എം.എ. വിനോദ്, ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.