നിയന്ത്രണം വിട്ട സ്കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട സ്കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മുല്ലക്കാട് പുത്തുക്കാട്ടില്‍ നന്ദന്റെ മകന് വിഷ്ണു (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഠാണാ മെയിന്‍ റോഡില്‍ വെച്ചായിരുന്നു അപകടം. തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന രണ്ടു പേരും പരിക്കുകളോടെ ചികില്‍സയിലാണ്. അമ്മ: ഷീജ.