നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതിയിലേക്കു 41 വാര്‍ഡുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. നഗരസഭ ഓഫീസിനു മുമ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ രാവിലെ 10 നാണു ചടങ്ങുകള്‍ ആരംഭിച്ചത്. മുതിര്‍ന്ന അംഗവും വാര്‍ഡ് 16 ല്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.ടി. ജോര്‍ജിനു വരണാധാകാരി ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. തുടര്‍ന്ന് പി.ടി. ജോര്‍ജ് വാര്‍ഡ് ക്രമത്തില്‍ മറ്റു അംഗങ്ങള്‍ക്കു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ചടങ്ങില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എ പങ്കെടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം പി.ടി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൗണ്‍സിലിന്റെ പ്രഥമ യോഗം കൗണ്‍സില്‍ ഹാളില്‍ നടന്നു. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 28 നു കൗണ്‍സില്‍ ഹാളില്‍ നടക്കും. മേളത്തിന്റെ അകമ്പടിയോടെ പ്രകടനമായാണു ബിജെപി അംഗങ്ങള്‍ സത്യ പ്രതിജ്ഞയ്ക്കായി എത്തിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ മോഹനന് വലിയാട്ടില്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, ആളൂര്‍ പഞ്ചായത്തില്‍ കൊച്ചുത്രേസ്യ ദേവസി, മുരിയാട് പഞ്ചായത്തില്‍ രതി ഗോപി, കാറളം പഞ്ചായത്തില്‍ പി.വി. സുരേന്ദ്രലാല്‍, കാട്ടൂര്‍ പഞ്ചായത്തില്‍ ഇ.എല്‍. ജോസ്, പടിയൂര്‍ പഞ്ചായത്തില്‍ കെ.വി. സുകുമാരന്‍, പൂമംഗലം പഞ്ചായത്തില്‍ കെ.എന്‍. ജയരാജന്, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ വി.പി. മോഹനന്, വേളൂക്കര പഞ്ചായത്തില്‍ യൂസഫ് കൊടകരപറമ്പില്‍ എന്നീ മുതിര്‍ന്ന അംഗങ്ങള്‍ മറ്റുള്ളവര്‍ക്കു സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
41 പേരില്‍ 31 പേര് ദൈവനാമത്തിലും 10 പേര് ദൃഢപ്രതിജ്ഞയും ചെയ്തു
ഇരിങ്ങാലക്കുട: കൗണ്‍സിലിലെ 41 പേരില്‍ 31 പേര് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 10 പേര് ദൃഢപ്രതിജ്ഞ ചെയ്തു. ഇടതു പക്ഷത്തുനിന്നും വിജയിച്ച രാജി കൃഷ്ണകുമാര്‍, കെ. പ്രവീണ്‍, അംബിക പള്ളിപ്പുറത്ത്, എ.എസ്. ലിജി, അഡ്വ. കെ.ആര്. വിജയ, അഡ്വ. ജിഷ ജോബി, എം.എസ്. സഞ്ജയ്, സി.സി. ഷിബിന്‍, സതി സുബ്രഹ്മണ്യന്, കെ.ആര്. ലേഖ, ടി.കെ. ജയാനന്ദന് എന്നിവരാണു ദൃഢപ്രതിജ്ഞ ചെയ്തത്. ഇടതുപക്ഷത്തിനു നിന്നും വിജയിച്ച നെസീമ കുഞ്ഞുമോന്, അല്‍ഫോണ്‍സ തോമസ്, മാര്‍ട്ടില്‍ ആലേങ്ങാടന്‍, ഷെല്ലി വിന്‍സെന്റ്, സി.എം. സാനി എന്നിവര്‍ ദൈവനാമത്തിലാണു പ്രതിജ്ഞ ചെയ്തത്.