ലോറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു…

ഇരിങ്ങാലക്കുട: ലോറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. തളിയക്കോണം മണപ്പെട്ടി പുതുക്കുളം ഗോപാലന് മകന് വിജയന് (63) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ കെഎസ്ഇ കമ്പനി പരിസരത്ത് വച്ചായിരുന്നു അപകടം. തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടിയായ വിജയന് കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ-ഗീത. മക്കള്‍-ജിബു, ജിനി.