ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി

കാട്ടൂര്‍: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. ധര്‍ണയില്‍ മണ്ഡലം ഐഎന്‍ടിയുസി പ്രസിഡന്റ് എം.ഐ. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ധീരജ് തേറാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, കിരണ്‍ ഒറ്റാലി എന്നിവര്‍ പ്രസംഗിച്ചു.